April 28, 2024

പഞ്ചായത്ത് അധ്യക്ഷര്‍, ഉപാധ്യക്ഷരുടെ തെരഞ്ഞെടുപ്പ് 30 ന്

0
1609158796771.jpg
ജില്ലയില്‍ നഗരസഭകളിലെ പുതിയ ഭരണസമിതി ചെയര്‍പെഴ്‌സണ്‍, വൈസ്‌ചെയര്‍പെഴ്‌സണ്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 
കല്‍പ്പറ്റ നഗരസഭയില്‍ മുജീബ് കേയംതൊടി ചെയര്‍മാനായും കെ. അജിത വൈസ്‌ചെയര്‍പെഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 28 അംഗങ്ങളുള്ള ഭരണസമിതിയില്‍ 15 വോട്ടുകളാണ് ഇരുവര്‍ക്കും ലഭിച്ചത്. മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡില്‍ നിന്നാണ് കേയംതൊടി മുജീബ് വിജയിച്ചത്. കെ. അജിത വാര്‍ഡ് 15 ല്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസര്‍ എം. സജീര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ടി.കെ. രമേശ് ചെയര്‍മാനായും എല്‍സി പൗലോസ് വൈസ്‌ചെയര്‍പെഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗങ്ങളുള്ള ഭരണസമിതിയില്‍ 22 വോട്ടുകളാണ് ഇരുവര്‍ക്കും ലഭിച്ചത്.  നഗരസഭയിലെ വാര്‍ഡ് 29 ല്‍ നിന്നാണ് ടി.കെ. രമേശ് വിജയിച്ചത്. വാര്‍ഡ് 24 ല്‍ നിന്നാണ് എല്‍സി പൗലോസ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിട്ടേണിംഗ് ഓഫീസര്‍ ബേസില്‍ പോള്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
മാനന്തവാടി നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് സി. കെ. രത്നവല്ലിയെ തെരഞ്ഞെടുത്തു. പി.വി.എസ്. മൂസ ഉപാധ്യക്ഷനായി. 36 അംഗ ഭരണ സമിതിയില്‍ ഇരുവര്‍ക്കും 19 വോട്ടുകള്‍ ലഭിച്ചു. പെരുവക ഡിവഷനില്‍ നിന്നാണ് സി.കെ.രത്‌നവല്ലി തെരഞ്ഞെടുക്കപ്പെട്ടത്. അമ്പുകുത്തി ഡിവിഷനില്‍ നിന്നാണ് പി.വി.എസ് മൂസ വിജയിച്ചത്. തെരഞ്ഞെടുപ്പിന്  വരണാധികാരി എ.എസ്.ഷീന നേതൃത്വം നല്‍കി.
ത്രിതല പഞ്ചായത്ത് അധ്യക്ഷര്‍, ഉപാധ്യക്ഷരുടെ തെരഞ്ഞെടുപ്പ് 30 ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *