October 16, 2026

വയനാട് ജില്ലയില്‍ 208 പേര്‍ക്ക് കൂടി കോവിഡ്: 223 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ

.206 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (29.12.20) 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 223 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 206 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16491  ആയി. 13902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 101 മരണം. നിലവില്‍ 2488 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1684 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികളായ 28 പേർ, പൂതാടി 27 പേർ, കോട്ടത്തറ 20 പേർ, കണിയാമ്പറ്റ 19 പേർ, മാനന്തവാടി 15 പേർ, കൽപ്പറ്റ 14 പേർ, ബത്തേരി 13 പേർ, എടവക 11 പേർ, മുട്ടിൽ 10 പേർ, വൈത്തിരി, പടിഞ്ഞാറത്തറ, പനമരം 8 പേർ വീതം, പുൽപ്പള്ളി 5 പേർ, നെന്മേനി, വെങ്ങപ്പള്ളി 4 പേർ വീതം, പൊഴുതന 3 പേർ, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട രണ്ടു പേർ വീതം, അമ്പലവയൽ, മീനങ്ങാടി, നൂൽപ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരിൽ നിന്ന് വന്ന മേപ്പാടി സ്വദേശിയും, ബഹ്റൈനിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗബാധിതരായത്.

223 പേര്‍ക്ക് രോഗമുക്തി
അമ്പലവയൽ സ്വദേശികളായ 8 പേർ, ബത്തേരി 5 പേർ, കൽപ്പറ്റ, പൂതാടി 4 പേർ വീതം, മേപ്പാടി, മീനങ്ങാടി, മാനന്തവാടി മൂന്ന് പേർ വീതം, നെന്മേനി, കണിയാമ്പറ്റ, കോട്ടത്തറ, പനമരം രണ്ടു പേർ വീതം, മുട്ടിൽ, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാൽ, വെള്ളമുണ്ട, മൂപ്പൈനാട്, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, ഒരു പാലക്കാട് സ്വദേശിയും, ഒരു തമിഴ്നാട് സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 176 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *