May 1, 2026

മാവോയിസ്റ്റ് ഭീഷിണി നിലനില്‍ക്കുന്ന ബൂത്തുകളിൽ എ.ഡി.ജി.പി. പരിശോധന നടത്തി

0
IMG-20210311-WA0023
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാവോയിസ്റ്റ് ഭീഷിണി നിലനില്‍ക്കുന്ന മാനന്തവാടി നിയമസഭ മണ്ഡലത്തിലെ ബൂത്തുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ പരിശോധന നടത്തി. നിരീക്ഷകന്‍ ദീപക്ക് മിശ്ര, മാവോയിസ്റ്റ് വിരുദ്ധ സേനയുടെ ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാക്കറെ എന്നിവരാണ് പരിശോധന നടത്തിയത്.ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ മാനന്തവാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെലികോപ്ടറിലെത്തിയ സംഘം മാനന്തവാടി ഫോറസ്റ്റ് ഐ.ബി.യില്‍ പോലീസുകാരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മക്കിമല കൈതക്കൊല്ലിയിലെ പോളിംഗ് ബൂത്ത് ഉള്‍പ്പെടെ സന്ദര്‍ശിച്ച് സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്തി. പാലക്കാട് അഗളി മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം മാനന്തവാടിയില്‍ എത്തിയത്. മാജില്ല പോലീസ് മേധാവി സുകുമാര്‍ അരവിന്ദ്,ഡി.വൈ.എസ്.പി.മാരായ എ.പി.ചന്ദ്രന്‍ പി.കെ.സുധാകരന്‍ . സുരേന്ദ്രന്‍തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *