May 30, 2026

എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷയിൽ മാറ്റം;പുതുക്കിയ ടൈം ടേബിൾ

0
images (87)
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്‌.എസ്‌.എല്‍.സി, പ്ലസ് .ടു പരീക്ഷ ടൈംടേബിളില്‍ മാറ്റം വരുത്തി.നിലവിലെ ക്രമം അനുസരിച്ച്‌ പത്താം ക്ലാസ് പരീക്ഷ ഏപ്രില്‍ 8, 9, 12, 15, 19, 21, 27, 28, 29 തീയതികളിൽ നടക്കും. ഏപ്രില്‍ 15 മുതലുള്ള ദിവസങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വിഷയങ്ങളിലും മാറ്റം വരുത്തിയിട്ടണ്ട്.

വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് പരീക്ഷ പുനഃക്രമീകരിച്ചത്.
ജെ.ഇ.ഇ പരീക്ഷകള്‍ നടക്കുന്നതിനാല്‍ പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ 26ന് അവസാനിപ്പിക്കും. 10-ാം ക്ലാസിലെ ചില വിഷയങ്ങള്‍ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്.

എസ്.എസ്.എൽ.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം

ഏപ്രിൽ 8 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് ഒന്ന്  – ഉച്ചയ്ക്ക് 1.40 മുതൽ 3.30 വരെ
ഏപ്രിൽ 9 വെള്ളിയാഴ്ച – തേർഡ് ലാംഗ്വേജ് – ഹിന്ദി/ ജനറൽ നോളേജ് – ഉച്ചയ്ക്ക് 2.40 മുതൽ 4.30 വരെ
ഏപ്രിൽ 12 തിങ്കളാഴ്ച –  ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതൽ 4.30 വരെ

ഏപ്രിൽ 15 വ്യാഴാഴ്ച – ഫിസിക്സ് – രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 19 തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 21 ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 27 ചൊവാഴ്ച – സോഷ്യൽ സയൻസ്  – രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 28 ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 29 വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് രണ്ട് – രാവിലെ 9.40 മുതൽ 11.30 വരെ
 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *