വയനാട് ബധിര ഫെഡറേഷൻ്റെ ഒന്നാമത് വാർഷികവും പൊതുയോഗവും നടത്തി.


Ad
കൽപ്പറ്റ:വയനാട് ജില്ലയിലെ ബധിരരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കുമായി പ്രവർത്തിച്ചു വരുന്ന സംഘടനയായ വയനാട് ബധിര ഫെഡറേഷൻ്റെ  ഒന്നാമത് വാർഷികവും പൊതുയോഗവും ഓഫീസ് റൂം നിർവ്വഹണവും  കൽപ്പറ്റ എമിലി കരുകുളങ്ങര ബിൽഡിംഗിൽ നടന്നു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ  കേയംതൊടി മുജീബ് ഉത്ഘാടനം നിർവ്വഹികയും അഡ്വ. പ്രസന്ന.എൻ.വി അദ്ധ്യക്ഷത വഹിച്ചു.  AKFD ജനറൽ സെക്രട്ടറി വിമൽറോയ്, AKFD ജോയിന്റ് സെക്രട്ടറി,  വിബിൻ.സി.വി, AKFD കമ്മറ്റി അംഗം വിജേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി  ഷമീർ കണിയാമ്പറ്റ,  രാജീവ്, കോഴിക്കോട് എന്നവർ ആംഗ്യഭാഷയിലൂടെ ബധിരർക്ക് സന്ദേശം നൽകി. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. പ്രസിഡന്റ്- ആസിഫ്.കെ.പി, വൈസ് പ്രസിഡന്റ് നജീം.കെ, വിനോദ് ജോസഫ്, ജനറൽ സെക്രട്ടറി എ.കെ.മധുസൂധനൻ, ജോയിന്റ് സെക്രട്ടറി മനു ജോസ്, സുബ്ബയ്യബാനു, ട്രഷറർ സിബിൻ ലുക്കോസ്, എക്സിക്യട്ടീവ് കമ്മിറ്റി അംഗങ്ങൾ ബഷീർ.കെ.എം, കോയ.എം.കെ, റഷീദ് എം.കെ. അബ്ദുൾ നിസാർ, റഫീഖ്, പി.എച്ച്, ശ്രയസ്സ് എം.എം, ബീന സെന്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *