September 17, 2026

ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്: 78 പേര്‍ക്ക് രോഗമുക്തി

0
1612750400-085.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്
78 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 78 പേര്‍ രോഗമുക്തി നേടി. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28766 ആയി. 27829 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 757 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി സ്വദേശികള്‍ 10 പേര്‍, വെള്ളമുണ്ട, പനമരം ആറു പേര്‍ വീതം, പുല്‍പ്പള്ളി അഞ്ചു പേര്‍, അമ്പലവയല്‍, കല്‍പ്പറ്റ, മാനന്തവാടി, പൊഴുതന, ബത്തേരി, തരിയോട്, വൈത്തിരി മൂന്ന് പേര്‍ വീതം, എടവക, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, തവിഞ്ഞാല്‍, മുട്ടില്‍, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബിഹാറില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായത്.
*78 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി സ്വദേശികള്‍ മൂന്നു പേര്‍, ബത്തേരി, നെന്മേനി, പനമരം, കല്‍പ്പറ്റ രണ്ട് പേര്‍ വീതം, പൂതാടി, മേപ്പാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 62 പേരുമാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്.
*392 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.04.21) പുതുതായി നിരീക്ഷണത്തിലായത് 392 പേരാണ്. 211 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3626 പേര്‍. ഇന്ന് പുതുതായി 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 930 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 315078 സാമ്പിളുകളില്‍ 310712 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 281946 നെഗറ്റീവും 28766 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *