June 25, 2026

വനഭൂമി കയ്യേറി വഴിവെട്ടിയതുമായി ബന്ധപ്പെട്ട്‌ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരായ 4 പേരെ അറസ്റ്റ് ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ

വനഭൂമി കയ്യേറി വഴിവെട്ടിയതുമായി ബന്ധപ്പെട്ട്‌ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരായ 4 പേരെ അറസ്റ്റ് ചെയ്തു
തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബ്രഹ്മഗിരി എസ്റ്റേറ്റിന് സമീപം വനഭൂമി കയ്യേറി വഴിവെട്ടിയതുമായി ബന്ധപ്പെട്ട്‌ ബ്രഹ്മഗിരി എസ്റ്റേറ്റ് ജീവനക്കാരായ 4 പേരെ അറസ്റ്റ് ചെയ്തു. 52 മീറ്റർ പഴയ കൂപ്പ് റോഡ് നവീകരിച്ച്, 18 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലുമായി പുതുതായി റോഡ് വെട്ടിയതിനെതിരെ യുമാണ് നടപടി. ബ്രഹ്മഗിരി എസ്റ്റേറ്റ് മാനേജറും കർണാടകയിലെ കൂർഗ് സ്വദേശിയുമായ എം.എം സിബിൻ (36), അസിസ്റ്റന്റ് മാനേജറും മലപ്പുറം നറുകര സ്വദേശിയുമായ കെ വിജയകുമാർ (61), എസ്റ്റേറ്റിലെ തൊഴിലാളികളും കർണാടകയിലെ കൂർഗ് സ്വദേശികളുമായ എം.ആർ അശോക (37), സെന്തീൽ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്  ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *