May 14, 2026

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വിവാഹം, ഗൃഹപ്രവേശം, പാെതുപരിപാടികൾ എന്നിവക്ക് മുൻകൂർ അനുമതി വേണം

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വിവാഹം, ഗൃഹപ്രവേശം, പാെതുപരിപാടികൾ എന്നിവക്ക് മുൻകൂർ അനുമതി വേണം
 കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് പരിശോധന വർധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകൾ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിർദേശങ്ങൾ.
 
*മറ്റു നിർദ്ദേശങ്ങൾ*
-കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരണം.
-സംസ്ഥാനത്ത് വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ, എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം.
-കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉളളവർക്ക് മാത്രമായിരിക്കും മാളിലും മാർക്കറ്റിലും പ്രവേശനം.
-നിർദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം.
-സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്താൻ നിർദേശം.
-ട്യൂഷൻ സെന്ററുകളിൽ ജാഗ്രത പുലർത്തണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *