മടക്കിമല അവിലിടിക്കുന്ന് റോഡിന്റെ ഉദ്ഘാടനം നടത്തി
മടക്കിമല: മുട്ടിൽ ഗ്രാമ പഞ്ചായത്ത് 2016-17 പദ്ധതി പ്രകാരം ടാറിംഗ് പ്രവർത്തി പൂർത്തീകരിച്ച മടക്കിമല അവിലിടിക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഒന്നാം വാർഡ് മെമ്പർ ബബിതാ രാജീവൻ നിർവഹിച്ചു.വാർഡ് വികസന സമിതി കൺവീനർ പി.സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. വടകര മുഹമ്മദ് ,പി.ടി.അന്ത്രു, സുലൈമാൻ പൈക്കാടൻ, എൻ.ടി.ഹംസ, മുഹമ്മദലി മാങ്കേറ്റിക്കര , കെ.അഷറഫ്, ടി.സയ്യിദ്, സൈനുദ്ദീൻ വടകര എന്നിവർ സംസാരിച്ചു.






Leave a Reply