May 5, 2024

ബാങ്കുകൾ ഈടാക്കിയ അമിത ചാർജും നഷ്ടപരിഹാരവും തിരിച്ചു നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി

0

കൽപ്പറ്റ:  അക്കൗണ്ട് ഉടമകളിൽ നിന്നും ബാങ്കുകൾ അകാരണമായി ഈടാക്കിയ സർവ്വീസ് ചാർജുകളും  നഷ്ടപരിഹാരവും പലിശയും തിരിച്ചു നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. രണ്ട് കേസുകളിലാണ് വയനാട് ഉപഭോക്തൃ തർക്ക പരിഹാര ഫോറം  പരാതി കാർക്ക്  അനുകൂലമായി വിധിച്ചത്.
   തന്റെ അക്കൗണ്ടിൽ കൂടുതൽ പണം നിക്ഷേപിച്ചതിന് ഈടാക്കിയ സർവ്വീസ് ചാർജ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ബത്തേരി ഐ.സി.ഐ.സി.ഐ, ബാങ്കിനെതിരെ ബത്തേരി സ്വദേശി കാട്ടാമ്പള്ളി ജിസ് തോമസ് ആണ് ഉപഭോക്തൃ കോടതി    പരാതി നൽകിയത് .ബാങ്കധികൃതർ അക്കൗണ്ട് ഉടമയോട് അനീതി കാട്ടിയെന്ന് കണ്ടെത്തിയ തർക്ക പരിഹാര ഫോറം അമിതമായ ഈടാക്കിയ   71,161 രൂപയും 12 ശതമാനം പലിശയും    നഷ്ടപരിഹാരവും കോടതി ചിലവും ആയി പതിനയ്യായിരം രൂപയും  നൽകാൻ   ഉത്തരവിട്ടു.  പണം നൽകാൻ കാലതാമസം വരുത്തിയാൽ മൊത്തം തുകക്കും പതിനഞ്ച് ശതമാനം പലിശയും ബാങ്ക് പരാതിക്കാരന്    നൽകണം.
വയനാട് ഉപഭോക്തൃ തർക്ക പരിഹാര ഫോറം ജഡ്ജ് ജോസ്.വി. തണ്ണിക്കോടൻ, അംഗങ്ങളായ റെനിമോൾ മാത്യൂ, ചന്ദ്രൻ ആലഞ്ചേരി എന്നിവർ ചേർന്നാണ് വിധി പുറപ്പെടുവിച്ചത്.

       സമാനമായ മറ്റൊരു കേസിൽ  ബത്തേരി ബീനാച്ചി  സ്വദേശി  ജോസ് മാത്യു  ആയിരുന്നു   പരാതിക്കാരൻ.  തന്റെ അക്കൗണ്ടിൽ മതിയായ പണമുണ്ടായിട്ടും എ.ടി.എം വഴി പണം പിൻവലിക്കാൻ കഴിഞ്ഞില്ലന്നും ഓരോ പ്രാവശ്യം എ.ടി.എം. കൗണ്ടർ ഉപയോഗിച്ചപ്പോഴും എല്ലാ ശ്രമങ്ങൾക്കും പിന്നീട് സ്റ്റേറ്റ്മെന്റ് എടുത്തപ്പോൾ  അതിനും സർവീസ്   ചാർജ് ഈടാക്കിയെന്നായിരുന്നു ജോസ് മാത്യുവിന്റെ പരാതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  കൽപ്പറ്റ ,ചങ്ങനാശേരി ,തിരുവല്ല , പാലക്കാട് എന്നീ ബ്രാഞ്ചുകൾക്കെതിരെ ഉയർന്ന പരാതി  ന്യായമാണന്ന്  കണ്ട ഉപഭോക്തൃ കോടതി  ഈടാക്കിയ സർവ്വീസ് ചാർജുകൾ മടക്കി നൽകാൻ  ഉത്തരവിട്ടു.  കൂടാതെ  നഷ്ട പരിഹാരവും കോടതി ചിലവും ബാങ്ക്  പരാതിക്കാരന് നൽകണമെന്നും വിധിയിലുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *