മീൻ പിടിക്കുന്നതിനിടെ ആദിവാസി യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു.
മീൻ പിടിക്കുന്നതിനിടെ ആദിവാസി യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു.
പുൽപ്പള്ളി: കേരള – കർണാടക അതിർത്തിയായ
പെരിക്കല്ലൂരിൽ കബനിപുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിക്കല്ലൂർ മേലെകുളത്തൂർ ആദിവാസി കോളനിയിലെ സീത (41) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാണാതായ സീതക്കു വേണ്ടി ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സന്ധ്യയോടെ മൃതദേഹം കണ്ടെത്തിയത്.
Leave a Reply