തകര്‍ന്ന് പനമരം ചെറു പാലം; യൂത്ത് ലീഗ് കുത്തിയിരുപ്പ് സമരം നടത്തി
പനമരം: പാടെ തകര്‍ന്ന് അപകടാവസ്ഥയിലുള്ള പനമരം ചെറു പാലത്തോടുള്ള അവഗണനക്കെതിരെ പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. സമരം വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് ടി.കെ യൂനുസലി, കെ അസീസ്, എൻ ഖാദർ, മഞ്ചേരി കുഞ്ഞമ്മദ്, ഉവൈസ് എടവെട്ടൻ, ആഷിക് വെട്ടൻ, ബ്രാൻ അഹമ്മദ് കുട്ടി, ഷാജഹാൻ കോവ, ഷബ്നാസ് ചങ്ങാടക്കടവ്, ഹാരിസ് പുഴക്കൽ, സി .പി ലത്തീഫ്, ബാവ ഷാനവാസ്, മുനവ്വിർ സി.പി, അസ്ഹർ പനമരം, കെ ടി സുബൈർ, മശ്ഹൂദ് പൊറക്ക, നാസർ കേളോത്ത് മജീദ് ചീനമ്പടൻ, ടി.എം ഉസ്മാൻ, സാലിഹ് ദയരോത്ത്, മുതിര നിസാർ, സി.കെ നിസാർ, ഉവൈസ് പി .യു, ഇസ്ഹാഖ്, റഹീം കെ .പി, മുനീർ നിരട്ടാടി, അഷ്റഫ് കോണിക്കൽ, ഫൈസൽ എന്നിവർ നേതൃത്വം നൽകി. ബത്തേരി പനമരം മാനന്തവാടി റൂട്ടില്‍ നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലം തകര്‍ന്നിട്ട് വര്‍ഷങ്ങളായി. നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഒരു ഇടപെടലുകളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ പാലത്തിന് വിള്ളല്‍ വീഴുകയും കൈവരികള്‍ തകരുകയും ചെയ്തതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് സമര രംഗത്തേക്ക് ഇറങ്ങിയത്.







Leave a Reply