കഠുവ, ഉന്നാവ് സംഭവങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇന്ന് വൈകുന്നേരം നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍
ജമ്മുകാശ്മീരിലെ കഠുവ ജില്ലയിലും യു.പിയിലെ ഉന്നാവിലും നടന്ന ബലാത്സംഗ കേസുകളില്‍ ഇരകള്‍ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കഠുവയില്‍ എട്ട് വയസുകാരിയെ കൂട്ടമാനഭംഗത്തിന് വിധേയമാക്കിയ മനുഷ്യമൃഗങ്ങളുടെ ക്രൂരതയില്‍ പ്രതിഷേധിച്ച് കൊണ്ടും ഇന്ന് ( ഏപ്രില്‍ 13 വെള്ളി) വൈകുന്നേരം നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് ആഹ്വാനം ചെയ്തു.
കഠുവ, ഉന്നാവ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അര്‍ധരാത്രി ഇന്ത്യാ ഗേറ്റില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നിയോജക മണ്ഡലം ആസ്ഥാനങ്ങളില്പ്രതിഷേധ പ്രകടനം നടത്താന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് അടിയന്തിര നിര്‍ദ്ദേശം നല്‍കിയത്.





Leave a Reply