July 15, 2026

കൊലക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു

0
By ന്യൂസ് വയനാട് ബ്യൂറോ
കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു
കല്‍പ്പറ്റ: തോട്ടാമൂല ചാഴിപ്പാറ കുര്യാക്കോസിനെ(51) വൈദ്യുതാഘാതമേല്‍പ്പിച്ചു കൊലപ്പെടുത്തി മൃതദേഹം കാപ്പിത്തോട്ടത്തില്‍ ഒളിപ്പിച്ച കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. തോട്ടാമൂല കാവുമോളില്‍ സണ്ണി(44), അമ്മ എലമ്മ(69) എന്നിവരെയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഡോ. വിജയകുമാര്‍ വിട്ടയച്ചത്. 2014 മെയ് 14നാണ് കുര്യാക്കോസിനെ തോട്ടാമൂലയില്‍ കാപ്പിത്തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ബത്തേരി സിഐയാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. 35 ഓളം സാക്ഷികളെ വിസ്തരിച്ച കോടതി കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു നിരീക്ഷിച്ചു. പ്രതികള്‍ക്കുവേണ്ടി അഡ്വ. പി.കെ. രജിത്കുമാര്‍, അഡ്വ. പി.കെ. രഞ്ജിത്ത് എന്നിവര്‍ ഹാജരായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *