യവനാർകുളം സെന്റ് മേരീസ് ദേവാലയ കൂദാശയും തിരുനാളും 17 മുതൽ 22 വരെ
മാനന്തവാടി: മാനന്തവാടിരൂപതയുടെ കീഴിലുള്ള യവനാർകുളം സെന്റ് മേരീസ് ഇടവകയിൽ പുതിയതായി നിർമ്മിച്ചദേവാലയത്തിന്റെ കൂദാശയും തിരുനാളും ഏപ്രിൽ 17ന് ചൊവ്വ മുതൽ 22 ഞായർ വരെനടക്കുമെന്ന് വികാരി ഫാ.ജിമ്മിമൂലയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു..
17 ന് രാവിലെ 10 മണിക്ക് ദേവാലയകൂദാശയക്ക് മാനന്തവാടി ബിഷപ്പ് മാർ .ജോസ് പൊരുന്നേടം നേതൃത്വം നൽകും മാനന്തവാടി രൂപതാ വികാരി ജനറൾ ഫാ.അബ്രാഹംനെല്ലിയ്ക്കൽ, യവനാർകുളം ഇടവകയുടെ പ്രഥമ വികാരി ഫാ.ഷാജുമുളവേലിക്കുന്നേൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും.18ന് രാവിലെ ഡീക്കൻ ജോബിഷ് ഏറത്തിന്റെ പൗരേഹിത്യ സ്വീകരണത്തിന് കോതമംഗലം രൂപതാ ബിഷപ്പ് മാർ .ജോർജ് മഠത്തികണ്ടം നേതൃത്വം നൽകും 19 ന് രാവിലെ 8 മണിക്ക് നടക്കുന്ന ദിവ്യകാരുണ്യസ്വീകരണത്തിന് മാനന്തവാടിരൂപതാ ചാൻസിലർ ഫാ.സജി നെടുങ്കല്ലേൽ കർമ്മികത്വം വഹിക്കും.20ന് വൈകുന്നേരം 4.30 തിന് തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് വികാരി ഫാ.ജിമ്മി മൂലയിൽ കൊടിയേറ്റും ഫാ.ജോഷി വാളിപ്ലാക്കൽ കുർബാനയർപ്പിക്കും.
21 ന് വൈകുന്നേരം 5 മണിക്ക് ഫാ.ചാണ്ടി പുന്നക്കാട്ട് നേതൃത്വംനൽകും. തുടർന്ന് കുളത്താട കപ്പേളയിലേക്ക് പ്രദക്ഷിണം.22 ന് പ്രധാന തിരുനാൾ പാട്ടുകുർബാനയ്ക്ക് പാസ്റ്റർ സെന്റർ ഡയറക്ടർ ഫാ.പോൾ വാഴപ്പള്ളി നേതൃത്വം നൽകുമെന്നും കുടിയേറ്റ മേഖലയായ യവനാർകുളം ഇടവക ദേവാലയത്തിന്റെ നിർമ്മാണം 24 മാസം കൊണ്ട് പുർത്തീകരിക്കാൻ കഴിഞ്ഞുവെന്നും പോരൂർ ഇടവകയുടെ ഭാഗമായിരുന്നു യവനാർകുളം ഇടവകയെന്നും വികാരി ഫാ.ജിമ്മിമൂലയിൽ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ പബ്ലിസിറ്റി ജനറൽ കൺവീനർ ഷാജുമൂപ്പാട്ടിൽ, ജോണി മറ്റത്തിലാനി എന്നിവർ പങ്കെടുത്തു.






Leave a Reply