May 16, 2026

തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ വനത്തിനുള്ളില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി.

0
IMG_20211216_185447.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ വനത്തിനുള്ളില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. തൂങ്ങി മരിച്ചയാളുടെ ശരീരാവശിഷ്ടമാണിതെന്നാണ് നിഗമനം. മരത്തില്‍ മുണ്ടില്‍ കെട്ടി തൂങ്ങിയ യതാണെന്നാണ് സംശയം. കുരുക്കിട്ട നിലയില്‍ ഉടുമുണ്ട് മരത്തിന്റെ ശിഖരത്തില്‍ തൂങ്ങിക്കിടക്കുന്നുണ്ട്. കുരുക്കില്‍ അസ്ഥിയുടെ ഭാഗങ്ങളുണ്ട്. താഴ്ഭാഗത്തായി തലയോട്ടിയും മറ്റ് അസ്ഥിഭാഗങ്ങളുമുണ്ട്. പരിസരത്ത് ഷര്‍ട്ടും മറ്റുമുള്ളതിനാല്‍ പുരുഷനാണ് മരിച്ചതെന്നാണ് സൂചന. റോഡില്‍ നിന്നും ഏകദേശം നൂറ് മീറ്ററോളം ഉള്‍ഭാഗത്തായി വനത്തിലാണ് മൃതദേഹം. തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *