ജിനചന്ദ്രന് ജന്മശതാബ്ദി; മെഗാ മെഡിക്കല്‍ ക്യാമ്പ് 29 -ന്
കല്പറ്റ: എം. കെ. ജിനചന്ദ്രന് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 29-ന് ഒമ്പതുമണി മുതല്‍ രണ്ടുമണി വരെ എസ്. കെ. എം. ജെ. ഹൈസ്ക്കൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്റെയും കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറല്‍ മെഡിസിന്,നേത്രരോഗം, ഗൈനക്കോളജി, പിഡിയാട്രിക്സ്, ദന്തരോഗം,ശ്വാസകോശ രോഗം, ത്വക് രോഗം, ഇ. എന്‍. ടി., ഓര്‍ത്തോ, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേരെ ക്യാമ്പില്‍ പരിശോധിക്കും. ഫോണ്‍ : 9946601805,9446257522




Leave a Reply