August 28, 2026

ബൈക്ക് മോഷണം; മാനന്തവാടി സ്വദേശികൾ പിടിയിൽ

0
IMG_20220203_161754.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:   ബൈക്ക് മോഷ്ടിച്ച രണ്ട് മാനന്തവാടി സ്വദേശികൾ പിടിയിൽ ചൊക്ലിമേക്കുന്ന് മതിയമ്പത്ത് മുസ്‍ലിം എൽ.പി സ്കൂളിന് സമീപം ചെരിപ്പെരി നാസറിന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശികളെ ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തത്.  കാട്ടികുളത്തെ കെ. സന്തോഷ്, മാനന്തവാടി ചാമടിപൊയിൽ കെ. കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ബൈക്ക് മോഷണംപോയ ദിവസം തന്നെ വിദേശത്തുള്ള റസാക്കിന്റെ കൂഫിയ എന്ന വീട്ടിൽ മോഷണശ്രമവും നടന്നിരുന്നു. വീട്ടിൽ ആൾതാമസമില്ലാത്തതിനാൽ പൂട്ടിയ നിലയിലായിരുന്നു. ഇവിടുത്തെ അലമാരകൾ തുറന്ന് സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലായിരുന്നു. ബൈക്ക് മോഷണം പോയതിനു ശേഷം ചൊക്ലി പൊലീസ് സൂക്ഷ്മമായ തിരച്ചിൽ നടത്തുകയായിരുന്നു. സംശയം തോന്നിയ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
അന്വേഷണത്തിനിടെയാണ് അപരിചിതരായവരെ ഓട്ടോറിക്ഷയിൽ കാണാനായത്. തുടർന്ന് ചോദ്യം ചെയ്യലിൽ മോഷണക്കഥ പുറത്തു വന്നു. സംഭവത്തിൽ നാലുപേർ ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു പേരെയേ പിടികൂടാനായുള്ളൂ. ചൊക്ലി ഇൻസ്പെക്ടർ ഷാജു, എസ്.ഐ സൂരജ് ഭാസ്കർ, എ.എസ്.ഐ സുധീർ, എ.എസ്.ഐ സഹദേവൻ, സിവിൽ പൊലീസ് ഓഫിസർമാരായ വിജേഷ്, ബൈജു, ബിബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.”
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *