May 30, 2026

കല്‍പ്പറ്റ വിദ്യയില്‍ സൗജന്യ ബ്രിഡ്ജ് കോഴ്‌സ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഈ വര്‍ഷം പത്താംതരം പാസായി സയന്‍സ് വിഷയങ്ങളില്‍ ഉപരി പഠനം നടത്താന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കല്‍പ്പറ്റ വിദ്യാ ക്ലാസ്സസ് സൗജന്യമായി ബ്രിഡ്ജ് കോഴ്‌സ് നടത്തുമെന്ന് അക്കാദമി ഡയരക്ടര്‍ എം.പി രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സയന്‍സ് വിഷയങ്ങളിലെ ഹയര്‍സെക്കന്ററി പഠനം സുഗമമാക്കുകയാണ് ലക്ഷ്യം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സില്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. മെയ് ഏഴ് മുതല്‍ 15ാം തിയ്യതി വരെയാണ് ക്ലാസ്സുകള്‍. സി.ബി.എസ്.ഇ, സ്റ്റേറ്റ് ബോര്‍ഡ്, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9847559383, 04936 217190
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *