നെന്മേനി ജൈവ പഞ്ചായത്ത് ,ആറ് പുരസ്കാരങ്ങളും കരസ്ഥമാക്കി
നെന്മേനി : ബത്തേരി
കൃഷി വകുപ്പിൻ്റെ ആറ് പുരസ്കാരങ്ങൾ അടക്കം ,ജില്ലയിലെ ഏറ്റവും മികച്ച ജൈവ പഞ്ചായത്ത് എന്ന ഹരിത തൂവലും നെന്മേനിക്ക് സ്വന്തം .
മികച്ച കർഷകനുള്ള കർഷോകത്തമ പുരസ്കാരം ജോയ് പാലയൂരിനും ,മികച്ച യുവ കർഷകനായി വിപിൻ മത്തായിയും ,മികച്ച പച്ചക്കറി കർഷകനായി സുനിൽ കുമാർ മുതുകുളങ്ങരയും ,മികച്ച വിദ്യാർത്ഥി കർഷകനായി അശ്വിൻ ദേവും ,മികച്ച കൃഷി അസിസ്റ്റൻ്റായി
എം.എൻ .പ്രഭാകരനും ,
മികച്ച
പച്ചക്കറി ക്ലസ്റ്ററിൽ മൂന്നാം സ്ഥാനവും നെന്മേനിയെ
അംഗീകാര നിറവിലെത്തിച്ചത്.
ജില്ലയിലെ വലിയ ഗ്രാമ പഞ്ചായത്തിൽ
2130 ഹെക്ടർ ജൈവകൃഷി ഭൂമിയാക്കിയതിനാണ് ഈ നേട്ടത്തിന് അർഹമാക്കിയത്.
560 റജിസ്റ്റേഡ് കർഷകർ അടക്കം 1950 ജൈവ കർഷകർ പഞ്ചായത്തിൽ ഉണ്ട്. ജൈവ വളമായ പഞ്ചഗവ്യമടക്കം ഉണ്ടാക്കുന്ന അഞ്ച് ജൈവ
ഉപാധി ഉൽപ്പന്ന യൂണിറ്റ് പഞ്ചായത്തിൽ ഉണ്ട്.
പഞ്ചായത്തിൻ്റെ കാർഷിക ഭൂപടത്തിൽ ജൈവ രീതികൾ പ്രയോഗിച്ച് മാതൃകയായത് സംസ്ഥാനത്ത് തന്നെ ശ്രദ്ധാ കേന്ദ്രമായി മാറാൻ ഇടയാക്കിയിരിക്കയാണ്.






Leave a Reply