June 23, 2026

2.750 കിലോഗ്രാം കഞ്ചാവും 27000 രൂപയും പിടികൂടി

0
IMG_20220220_123034.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും സംഘവുംനടത്തിയ പരിശോധനയില്‍ മേപ്പാടി ഓടത്തോട് ചാമക്കലായി വീട്ടില്‍ നിന്നും 2.750 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് വിറ്റ വകയില്‍ ലഭിച്ചതായി കരുതുന്ന 27000 രൂപയും പിടികൂടി. നിരവധി കഞ്ചാവു കേസുകളിലെ പ്രതിയായ മലപ്പുറം തിരൂര്‍  മലയില്‍ വീട്ടില്‍ അലി സിദ്ദീഖ്  എന്നയാള്‍ ഭാര്യാ ഗൃഹത്തില്‍ സൂക്ഷിച്ചതായിരുന്നു കഞ്ചാവ്. എക്‌സൈസ് അധികൃതരെത്തും മുന്നേ അലി കടന്നുകളയുകയായിരുന്നു.ചുണ്ട കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു അലിയെന്ന്  എക്‌സൈസ് അധികൃതര്‍ പറഞ്ഞു.റെയിഡില്‍ പ്രിവന്റീവ് അഫീസര്‍ അബ്ദുള്‍ സലിം, സി. ഇ. ഓ ശ്രീജമോള്‍, അനന്ദു, രാജേഷ്, സുനില്‍കുമാര്‍, ഡ്രൈവർ , പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *