August 29, 2026

ഡബ്ല്യൂ എം ഒ കോളേജ്; ലോക സാമൂഹിക നീതി ദിനം ആദരിച്ചു

0
IMG_20220222_185117.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : ലോക സാമൂഹിക നീതി ദിനാചരണത്തോടനുബന്ധിച്ചു ഡബ്ല്യൂ എം ഒ ആർട്സ്  ആൻഡ്  സയൻസ്  കോളേജ്  സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംഷാദ് മരയ്ക്കാർ പരിപാടി ഉദ്ഘാടനം ചെയ്തു.
 ഡബ്ലിയു എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ. ടി പി  മുഹമ്മദ്‌ ഫരീദ് പരിപാടിയിൽ അധ്യക്ഷനായിരുന്നു.  മലയാളം ഡിപ്പാർട്മെന്റ് എച്ച് ഒ ഡി  ഡോ:  ഷഫീഖ് വഴിപ്പാറ, ഡോ : ബിജു കെ ജി , ഡോ :വിജി പോൾ , സൂപ്പി, അഹമ്മദ് മുനവിർ,  സ്റ്റുഡന്റ് കോർഡിനേറ്റർ ദിൽഫഹന, സ്റ്റാഫ്‌ കോർഡിനേറ്റർ അബ്ദുൽ നിസാർ എന്നിവർ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം , പോസ്റ്റർ രചന മത്സരം, ഓൺലൈൻ ഫോട്ടോ കോണ്ടെസ്റ്റ് ഫ്ലാഷ് മോബ് എന്നിവ ക്യാമ്പസ്സിൽ സംഘടിപ്പിച്ചു. മത്സരത്തിലെ വിജയികൾക്ക് സമ്മാന ദാനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *