June 23, 2026

തൊണ്ടർനാട് ഫയർ സ്‌റ്റേഷൻ ഉടൻ പ്രവർത്തനം ആരംഭിക്കണം; കെ.എസ്.എസ്.പി.എ

0
IMG_20220223_144902.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിൽ മക്കിയാട് അനുവദിച്ച ഫയർ സ്റ്റേഷന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെ. എസ്. എസ്. പി.എ) തൊണ്ടർനാട് മണ്ഡലം കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. പെൻഷൻകാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
 സംസ്ഥാന സെക്രട്ടറി പി. സി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഗ്രേസി ജോർജ് അധ്യക്ഷത വഹിച്ചു. വേണുഗോപാൽ. എം.കിഴുശ്ശേരി, ഇ.ടി.സെബാസ്റ്റ്യൻ മാസ്റ്റർ, കെ.ടി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി.കെ.സുകുമാരൻ, മൈമുന.ടി,ഓമന പി, പി.എം.ജരാർദ്,എം.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.എൻ.മോഹൻ ദാസ്, രാജരാജപണിക്കർ,കെ.ടി. ജോണി എന്നിവർ പ്രസംഗിച്ചു. കെ.എസ്.എസ്.പി.എയുടെ തൊണ്ടർനാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായി കെ.ടി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ(പ്രസിഡന്റ്)പി.എം.ജരാർദ്(സെക്രട്ടറി)എം.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *