June 23, 2026

ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

0
IMG_20220225_121039.jpg
By ന്യൂസ് വയനാട് ബ്യൂറോ
 എടവക : എടവക പഞ്ചായത്തിൽ  പതിനാറാം വാർഡിലെ വീട്ടിച്ചാൽ,പൂളച്ചാൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ
 പ്രവർത്തിക്കുന്ന പ്ലാന്റ്  ഇരുന്നൂറോളം വരുന്ന പ്രദേശത്തെ കുടുംബങ്ങൾക്ക്‌  ബുദ്ധിമുട്ടായതിനാൽ  പ്ലാന്റിതിരെ സമരവുമായി പ്രദേശവാസികൾ  രംഗത്ത്. 
2017 മുതൽ പ്രവർത്തനമാരംഭിച്ച പ്ലാന്റ് നിർത്തിവെക്കണമെന്ന് പല ഘട്ടങ്ങളിലായി നടന്ന സമരത്തിൽ സമര സമിതിയുമായും,പഞ്ചായത്ത് ഭരണസമിതിയുമായും പോലീസുമായും ചേർന്ന യോഗങ്ങളിൽ നിർത്തിവെക്കാൻ തീരുമാനമെടുക്കുകയും അതിനുള്ള ഉറപ്പ് വിവിധ തലങ്ങളിൽ നിന്നും നൽകുകയും  ചെയ്തിരുന്നു . എന്നാൽ നിലവിൽ എല്ലാ ഉറപ്പുകളും കാറ്റിൽ പറത്തിക്കൊണ്ട് പ്ലാന്റ് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള വിശ്വാസവഞ്ചനയും  ജനകീയ പ്രശ്നങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന്  സമരസമിതി പറഞ്ഞു.
 പ്ലാന്റിന്റെ പ്രവർത്തനം സ്ഥിരമായി നിർത്തുന്നതു വരെ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *