September 18, 2026

പിലാക്കാവ്-പഞ്ചാരക്കൊല്ലി റോഡ് പണി ഉടന്‍ തുടങ്ങണം: എസ്ഡിപിഐ

0
IMG_20220225_121736.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്താവാടി: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ  പിലാക്കാവ്-പഞ്ചാരക്കൊല്ലി റോഡ് ഉടന്‍ നന്നാക്കണമെന്ന ആവശ്യം ശക്തമാക്കി എസ്ഡിപിഐ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി . ഈ റോഡ് നന്നാക്കിയിട്ട് 15 വര്‍ഷത്തിനു മുകളിലായി. കര്‍ഷകരും തോട്ടം തൊഴിലാളികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ താമസിക്കുന്ന ഈ പ്രദേശത്തേ ജനങ്ങള്‍ ഏറെ ദുരിതം പേറിയാണ് യാത്ര ചെയ്യുന്നത്. നിരന്തര ആവശ്യം പരിഗണിച്ച്, റോഡ് പണിക്കുള്ള ഫണ്ട് പാസായി സാധനസാമഗ്രികള്‍ സ്ഥലത്തെത്തിച്ച് ഒരു മാസത്തിനു മുകളിലായെങ്കിലും റോഡ് പണി തുടങ്ങുന്നത് നീണ്ടുപോവുകയാണ്. പണി തുടങ്ങാന്‍ ഇനിയും കാലതാമസം വരുത്തുന്ന പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.  
യോഗത്തില്‍ മുനിസിപ്പില്‍ പ്രസിഡന്റ് ഫൈസല്‍ പഞ്ചാരക്കൊല്ലി, സെക്രട്ടറി സുബൈര്‍ എരുമത്തെരുവ്, ട്രഷറര്‍ ഇ പി നജീബ്, അനില്‍ ചിറക്കര, സിയാദ് പിലാക്കാവ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *