October 3, 2026

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സാർവ ദേശീയ തൊഴിലാളി ദിനം ആചരിച്ചു

0
FB_IMG_1525329437548
By ന്യൂസ് വയനാട് ബ്യൂറോ
സാർവദേശീയ തൊഴിലാളി ദിനം ആചരിച്ചു.

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സാർവ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. ചമയൻ (കർഷക തൊഴിലാളി), മണി (ഓട്ടോറിക്ഷ ഡ്രൈവർ ), നൗഷാദ് (സാമൂഹ്യ സേവനം ), കൃഷ്ണൻ (ഹോട്ടൽ തൊഴിലാളി), ഖാദർ  (ചു മട്ടുതൊഴിലാളി), സാൽവി ജോസഫ് (ഓട്ടോറിക്ഷ) എന്നിവരെ സമൂഹത്തിന് നൽകന്ന മികച്ച സേവനം പരിഗണിച്ച് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. തുടർന്ന് മേപ്പാടി വിംസ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകി. എമർജൻസി മെഡിസിൻ വിഭാഗം ചീഫ് ട്രെയ്നർ നിത്യാനന്ദ് നേതൃത്വം നൽകി. മാനന്തവാടി മോട്ടോർ വാഹന വകുപ്പിന്റെ യും വിവിധ തൊഴിൽ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ശ്രീ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.ശ്രീ ഷാജൻ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *