May 5, 2026

മലപ്പുറം പ്രസ് ക്ലബില്‍ ആര്‍എസ്എസുകാര്‍ നടത്തിയ അക്രമത്തില്‍ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ> മലപ്പുറം പ്രസ് ക്ലബില്‍ ആര്‍എസ്എസുകാര്‍ നടത്തിയ അക്രമത്തില്‍ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു.  ആര്‍എസ്എസ് നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മര്‍ദ്ദിക്കാനുള്ള ശ്രമം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതിനാണ് അക്രമത്തിന്റെ േഫാട്ടോ എടുത്ത ചന്ദ്രിക ഫോട്ടോ്രഗാഫര്‍ ഫുഹൈദിനെ ഒരു സംഘം അക്രമികള്‍ പ്രസ് ക്ലബില്‍ കയറി  മര്‍ദ്ദിച്ച് ഫോണ്‍ പിടിച്ച് വാങ്ങിയത്.  ലോക പത്ര സ്വാതന്ത്ര്യദിനത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ആസ്ഥാനത്ത് കടന്ന് കയറി ഇങ്ങനെയൊരു ആക്രമം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ മാധ്യമങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താമെന്ന ഫാസിസ്റ്റ് വ്യാമോഹം വിലപ്പോവില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സെക്രട്ടരി പി ഒ ഷീജ, ട്രഷറര്‍ പി ജയേഷ്, എ കെ  ശ്രീജിത്,  എന്‍ എസ് നിസാര്‍, നിസാം കെ അബ്ദുള്ള, പി  ഇല്യാസ് , കെ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *