എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ 29ന് ജില്ലയില്‍
* മാനന്തവാടി എക്‌സൈസ് കോംപ്ല ക്‌സ്, കല്‍പ്പറ്റ ഗവ. ഐടിഐ വനിതാ ഹോസ്റ്റല്‍
എന്നിവ ഉദ്ഘാടനം ചെയ്യും
തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ 29ന് ജില്ല യിലെ വിവിധ
പരിപാടികളില്‍ പങ്കെടുക്കും. മാനന്തവാടിയി ലെ എക്‌സൈസ് ഓഫിസുകളെല്ലാം ഒരു കുടക്കീഴില്‍
കൊണ്ടുവരുന്നതിന് വിഭാവനം ചെയ്ത മാനന്തവാടി എക്‌സൈസ് കോംപ്ലക്സ് നിര്‍മാണോദ്ഘാടനം രാവിലെ ഒമ്പതിന് കമ്മ്യൂണിറ്റി ഹാളില്‍ അദ്ദേഹം നിര്‍വഹി
ക്കും. 10ന് കല്‍പ്പറ്റ കെ.എം.എം ഗവ. ഐടിഐ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.
മാനന്തവാടി മിനി സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് റവന്യൂവകുപ്പില്‍ നിന്നു കൈമാറിക്കിട്ടിയ
25 സെന്റ് സ്ഥലത്താണ് എക്‌സൈസ് കോംപ്ലക്‌സ് കെട്ടിടം നിര്‍മിക്കുന്നത്. പണി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ജനമൈത്രി എക്‌സൈസ്, മാനന്തവാടി റേഞ്ച്, സര്‍ക്കിള്‍ ഓഫിസുകള്‍ കെട്ടിടത്തിലേക്ക് മാറും. 75 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ഉദ്ഘാടന സമ്മേളനത്തില്‍ ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ്
എം.പി മുഖ്യാതിഥിയായിരിക്കും. പിഡ ബ്ല്യു ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി മുഹമ്മദ് ഇഷാഖ് റിപോര്‍ട്ട് അവതരിപ്പിക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, മാനന്തവാടി നഗരസഭാ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി, ജില്ലാ കലക്ടര്‍ എസ്.സുഹാസ്,
ജില്ലാ പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്റ് കെ മിനി, അഡീഷനല്‍ എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ വിജയന്‍, ജില്ലാ പോലിസ് മേധാവി ആര്‍. കറുപ്പ
സ്വാമി, സബ് കലക്ടര്‍ എന്‍.എ സ്.കെ ഉമേഷ്, ഉത്തര മേഖലാ ജോയിന്റ് എക്‌സൈ സ് കമ്മീഷണര്‍ ഡി.സ ന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്റ് കെ.ജെ.പൈലി തുടങ്ങിയവര്‍
സംസാരിക്കും. തുടര്‍ന്ന് ആദിവാസി തനതു കലാരൂപങ്ങളുടെ അവതരണ മുണ്ടാവും.





Leave a Reply