May 20, 2024

സർക്കാർ സ്ഥാപനങ്ങളിൽ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

0
കേരളത്തിൽ നേഴ്‌സിങ‌്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ‌് പ്രവേശനത്തന് അപേക്ഷ വിളിച്ചു.
കെ.ടി ലത്തീഫ്.
✍സർക്കാർ, സ്വാശ്രയ കോളേജുകളിൽ നേഴ‌്സിങ‌്, പാരാമെഡിക്കൽ കോഴ‌്സുകളിലേക്ക‌് അപേക്ഷിക്കാം. 
അപേക്ഷകർ
പ്ലസ്ടു സയൻസ് പഠിച്ചു ബയോളജി 50% മാർക്കോടെയും കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നീ വിഷയങ്ങൾക്ക്‌ 50%മാർക്കോടെയും പാസ്സായിരിക്കണം.
 
💊ബിഎസ‌്സി നേഴ‌്സിങ‌്,
💊 ബിഎസ‌്സി എംഎൽടി,
💊 ബിഎസ‌്സി പെർഫ്യൂഷൻ ടെക്‌നോളജി,
💊 ബിപിടി, 
💊ബിഎസ് സി(ഒപ്‌റ്റോമെട്രി),
💊 ബിഎസ് സി  മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (എംആർടി),
💊ബിഎഎസ‌്എൽപി,
💊 ബിസിവിടി എന്നീ കോഴ്‌സുകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത‌്.
 ✍പ്രോസ്‌പെക്ടസ‌് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്‌. 
*✍അപേക്ഷാഫീസ് 600 രൂപയും പട്ടികജാതി ‐ വർഗ വിഭാഗത്തിന് 300 രൂപയുമാണ്.*
 ✍www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രാഥമികവിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന ചെലാൻ ഉപയോഗിച്ച്  24 മുതൽ ജൂൺ 16 വരെ കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്കിന്റെ  ശാഖകളിലും അപേക്ഷാഫീസ് നൽകാം. *അപേക്ഷാഫീസ് ഓൺലൈനായും നൽകാവുന്നതാണ്.*  
✍തുടർന്ന് അപേക്ഷാനമ്പരും ബാങ്കിൽനിന്ന‌് ലഭിക്കുന്ന ചെലാൻ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് *25 മുതൽ ജൂൺ 18* വരെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈൻ അപേക്ഷാസമർപ്പണം പൂർത്തിയാക്കാവുന്നതാണ്.
*✍പ്രിന്റൗട്ടെടുത്ത് ഒപ്പ് രേഖപ്പെടുത്തി  ചെലാൻ രസീതിന്റെ ഓഫീസ് കോപ്പിയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം*
ഡയറക്ടർ, എൽബിഎസ‌് സെന്റർ സയൻസ‌് ആൻഡ് ടെക്‌നോളജി, എക്‌സ്ട്രാ പൊലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം ‐ 33 എന്ന വിലാസത്തിൽ 
    *ജൂൺ 20ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.*
✍സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച‌് ശതമാനം മാർക്ക് ഇളവ് അനുവദിക്കും. 
✍അപേക്ഷാർഥികൾ 2018 ഡിസംബർ 31ന്  17 വയസ്സ‌് പൂർത്തീകരിച്ചിരിക്കണം.  സർവീസ് ക്വോട്ടയിലുള്ളവരൊഴികെ മറ്റാർക്കും ഉയർന്ന പ്രായപരിധിയില്ല.  സർവീസ‌് ക്വോട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് 31/12/2018ൽ പരമാവധി 46 വയസ്സും ആയിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *