September 1, 2026

അജ്ഞാത രോഗം ബാധിച്ച് ആദിവാസി യുവതി മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: അജ്ഞാതരോഗം ബാധിച്ച് ആദിവാസി യുവതി മരിച്ചു. വെള്ളമുണ്ട കട്ടയാട് എടത്തിൽ കോളനിയിലെ കയമയുടെയും  സുമതിയുടെയും മകൾ കാർത്തിക ( 16) ആണ് മരിച്ചത്. അനീമിയ പോലുള്ള അസുഖങ്ങൾക്ക് ഇടക്കിടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയതാണ്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. നട്ടെല്ലിന് രോഗം ബാധിച്ച് പിതാവ് കയമയും രക്തസ്രാവത്തെ തുടർന്ന് മാതാവ് സുമതിയും ചികിത്സയിലാണ്. സജു, സിന്ധു, ബിന്ദു ,സുമേഷ് എന്നിവർ സഹോദരങ്ങളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *