ബത്തേരി നഗരസഭക്ക് പിന്തുണയുമായി വ്യാപാര വ്യവസായിസമിതി.
ബത്തേരി ;- സുൽത്താൻ ബത്തേരി നഗരസഭയുടെ ആരോഗ്യ വിഭാഗം ബത്തേരി ന ഗരസഭാ പരിധിക്കുള്ളിൽ തുടെരെ തുടെരെ പരിശോധന നടത്തുന്നത് വ്യാപാരികളുടെ മെച്ചപ്പെപ്പെട്ട പ്രവർത്തനം പൊതുജനങ്ങൾക്കു നൽകാനും ,വൃത്തിയും ശുദ്ധിയുമുള്ള അന്തരീക്ഷം സൃഷ്ഠിക്കാനും ആണെന്നും എന്നാൽ ഇതിനെതിരെ വ്യാപാരി ,വ്യവസായി ഏകോപന സമിതിയിലെ ചിലരും മറ്റു ചില തല്പര കക്ഷികളും ചേർന്ന് തടസ്സ പെടുത്തുന്നത് ജനങ്ങൾക്ക് കിട്ടേണ്ട മെച്ചപ്പെട്ട പ്രവർത്തനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നും ,ഇത്തരം പ്രവർത്തനങ്ങൾ സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിൽ അംഗീകരിക്കാനാവില്ലെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു.നഗര സഭയുടെ നല്ല പ്രവർത്തനങ്ങൾക്കു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പൂർണ പിന്തുണ അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.ഇരുപത്തിആറിനു വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സമരത്തിന് യാതൊരു പിന്തുണയും നൽകില്ലെന്നും ,വ്യാപാര വ്യവസായി സമിതിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു . എ ആർ വിജയകുമാർ, എ പി പ്രഷ്യന്ത് ,വി ടി രാജൻ എൻ മൊയ്തീൻ കുട്ടി തുടങ്ങിയർ സംസാരിച്ചു.





Leave a Reply