October 8, 2026

ജെയ്‌സല്‍ താനൂരിന് നാലാം മൈല്‍ ലൈഫ്ജാക്കറ്റ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

0
vlcsnap-2018-09-04-15h07m57s133
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി:കാലവര്‍ഷ ദുരിതാശ്വാസരംഗത്ത് ശരീരം ചവിട്ടുപടിയാക്കി ശ്രദ്ധനേടിയ മലപ്പുറം ട്രോമോകെയറിലെ ജെയ്‌സല്‍ താനൂരിന് നാലാം മൈല്‍ ലൈഫ്ജാക്കറ്റ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.മാനന്തവാടിയില്‍ നിന്നും പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചാനയിച്ച് നാലാം മൈലിലെത്തിച്ച ശേഷം ഒ.ആര്‍ കേളു എം എല്‍ എ ജൈസലിന് ഉപഹാരം നല്‍കി.ചടങ്ങില്‍ അഷ്‌റഫ് വി സി അദ്ധ്യക്ഷം വഹിച്ചു.ജില്ലയിലെ ദുരിതാശ്വാസരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന നാലാംമൈലിലെ എഴുപതോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് ലൈഫ് ജാക്കറ്റ്.ഇതിനോടകം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് സംഘടന ദുരിതബാധിതരംഗത്ത് നിര്‍വ്വഹിച്ചത്.അജ്മല്‍ഷെയ്ക്ക് ചടങ്ങിന് സ്വാഗതവും നന്ദിയും  പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *