August 15, 2026

ധൂമരഥം ജില്ലയില്‍ പര്യടനം നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
ഒപ്പമുണ്ട് ആയുര്‍വേദം പദ്ധതിയുടെ ഭാഗമായി പ്രളയ ബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് ഭാരതീയ ചികിത്സാ വകുപ്പ് നടത്തിവരുന്ന ധൂമരഥം പര്യടനം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പര്യടനം നടത്തും.  സെപ്തംബര്‍ 14ന് രാവിലെ 9ന് മേപ്പാടിയില്‍ നിന്ന് ആരംഭിക്കുന്ന ധൂമരഥം മൂപ്പൈനാട്, അമ്പലവയല്‍ നെന്‍മേനി, നൂല്‍പ്പുഴ, പൂതാടി, മീനങ്ങാടി, മുട്ടില്‍ പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലും 15ന് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, തിരുനെല്ലി, തവിഞ്ഞാല്‍, നിരവില്‍പ്പുഴ, എടവക, കണിയാമ്പറ്റ പഞ്ചായത്തുകളിലും കല്‍പ്പറ്റ മുനിസസിപ്പാലിറ്റിയിലും പര്യടനം നടത്തും.  ധൂപന പാനീയ ഔഷധങ്ങളുടെ വിതരണവും ബോധവല്‍ക്കരണവും നടത്തും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *