November 15, 2025

മഴക്കുറവിനേയും അതിജീവിച്ച് വേമോം പാടം പച്ചവിരിച്ചു

0
green wayanad

By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി: കാലവര്‍ഷം ശക്തമായി പെയ്യേണ്ട ജൂണ്‍ മാസത്തിലും ജൂലൈ മാസങ്ങളിലും വേണ്ടത്ര മഴ ലഭികാത്തത് ജില്ലയിലെ നെല്‍കൃഷി പ്രതിസന്ധിയിലായ വര്‍ഷമായിരുന്നു ഈ വര്‍ഷം.പ്രവചനങ്ങള്‍ തെറ്റിച്ച് ഇത്തവണയും മഴമാറി നിന്നതാണ് നെല്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിത്ത് വിതയ്ക്കേണ്ട സമയത്ത് ജില്ലയില്‍ ആവശ്യത്തിന് മഴ ലഭിച്ചതേയില്ല.  വയലുകളുടെ നാടായ വയനാട്ടില്‍ ഒരിടെ നെല്‍പ്പാടങ്ങള്‍ വാഴത്തോപ്പുകള്‍ക്ക് വഴി മാറിയിരുന്നെങ്കിലും സര്‍ക്കാര്‍ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭിക്കുന്നതിനാല്‍   ഇപ്പോള്‍ വീണ്ടും നെല്‍കൃഷി സജീവമായിക്കൊണ്ടിരികുന്ന സമയത്താണ് ഈ വര്‍ഷം ഇങ്ങനെയൊരു തിരിച്ചടി ഉണ്ടായത്. നെല്‍കൃഷിയെപ്പോലും ഇല്ലാതാക്കുന്ന രീതിയിലുള്ള കാലാവസ്ഥമാറ്റത്തില്‍ ഏറെ ആശങ്കയോടെയാണ് കര്‍ഷകര്‍ ഈ വര്‍ഷം നെല്‍കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. വയനാടിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന വേമോം പാടത്ത് 350 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഈ വര്‍ഷം പ്രതീക്ഷിച്ച മഴ ഇല്ലാതയതോടെ ജിലയുടെ മറ്റു ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്പോലെ തന്നെ   വേമോം പാടത്തും കൃഷി ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുഴയും തോടും കരകവിഞ്ഞ് ഒഴുകേണ്ട   ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇടവിട്ട് ഇടവിട്ട് ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നെങ്കിലും ജലസ്രോതസുകളില്‍ ഒന്നും തന്നെ ആവശ്യത്തിന് ഉണ്ടായിരുന്നില്ല. 248 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ വയനാട്ടില്‍ ലഭിച്ചത്. ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവില്‍ അറുപത് ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ നിലം ഉഴുത് കൃഷിയിടം ഒരുക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു. പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതോടൊപ്പം ഇപ്പോള്‍ ഉദ്പാദനശേഷി കൂടുതലുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചും കൃഷിയിറക്കുന്നുണ്ട്.  കബനി നദിയില്‍ നിന്നും വെള്ളം കൃഷിയിടത്തിലേക്ക് മോട്ടോര്‍ ഉപയോഗിച്ച് പമ്ബ് ചെയ്ത് കൃഷിചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് വരുന്ന സാമ്പത്തീക ചെലവ് എല്ലാ കര്‍ഷകര്‍ക്കും താങ്ങാന്‍ സാധിക്കുകയുമില്ല. ഉറവയായി ലഭിച്ച  കുറഞ്ഞ ജലം ഉപയോഗപ്പെടുത്തിയാണ് ഈ വര്‍ഷം ഇവിടെ കൃഷിയിറക്കിയത്. നെല്‍കൃഷിയുടെ സമയത്ത് ലഭിക്കാതെ മഴ ആഗസ്റ്റ് അവസാനവാരങ്ങളിലും സെപ്റ്റംബര്‍ ആദ്യ വാരങ്ങളിലും ശക്തമായി മഴ പെയ്യുകയും ചെയ്തു.  ഞാറു പാകമാകുമ്പോള്‍ മഴ ലാഭിക്കാതിരുന്നത് ജില്ലയില്‍ നെല്‍കൃഷി വളരെ വൈകി ആരംഭിക്കുന്നതിനും കാരണമായി. ഇത് വിളവെടുപ്പിനെയാണ് ദോഷകരമായി ബാധിക്കുക.  മഴകുറവിന്‍റെ ആശങ്കയിലും വൈകിയാണ്  നെല്‍കൃഷി ഇറക്കിയാതെങ്കിലും  മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വേമോം പാടം പച്ചവിരിച്ച് നില്‍ക്കുകയാണ്.  ഞാറു പാകമാകുമ്പോള്‍ മഴ ലാഭിക്കാതിരുന്നത് ജില്ലയില്‍ നെല്‍കൃഷി വളരെ വൈകി ആരംഭിക്കുന്നതിനും കാരണമായി. ഇത് വിളവെടുപ്പിനെയാണ് ദോഷകരമായി ബാധിക്കുക. മഴക്കുറവിലും പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷിയിറക്കിയ കര്‍ഷകര്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *