May 12, 2024

ഇന്ധന വിലവര്‍ധനവ്‌: ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

0
Dsc08387

മാനന്തവാടി:ഡീസല്‍,പെട്രോള്‍,  ഗ്യാസ് വില വർദ്ധനവില്‍ പ്രതിഷേധിച്ച്  ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു.    ഗ്യാസ് കുറ്റിയിൽ നരേന്ദ്രമോദിക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയ  റീത്ത് സമർപ്പിച്ച് ശവം മഞ്ചം ഏറ്റിയാണ് പ്രവര്‍ത്തകര്‍ വേറിട്ട രീതിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.  മാനന്തവാടി സി ഐ ടി യു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച  പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. ധര്‍ണ്ണ മഹിളാ   അസോസിയേഷൻ ജില്ലാ സെക്രട്ടറി വി കെ സുലോചന ഉദ്ഘാടനം ചെയ്തു. എ എൻ സുശീല അദ്ധ്യക്ഷയായിരുന്നു.  വി ജി ഗിരിജ,  പ്രദീപശശി,  ശാരാദ സജീവൻ, നിർമ്മല വിജയൻ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *