March 19, 2024

ജില്ലാ കായികമേള നാളെ തുടങ്ങും

0
മാനന്തവാടി> ഒമ്പതാമത് റവന്യൂജില്ലാ കായികമേള ഒക്ടോബര്‍ 12, 13, 14 തീയതികളിലായി മാനന്തവാടി ജി വി എച്ച് എസ് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ന് ഉച്ചയ്ക്ക് 2 മണിമുതല്‍ ദീര്‍ഘദൂര മത്സരങ്ങള്‍ ആരംഭിക്കും. 13 ന് രാവിലെ 9 മണിക്ക് പഴശ്ശികൂടീരത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖാപ്രയാണം മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ ഉപഡയറക്ടര്‍ ബാബുരാജ് പതാക ഉയര്‍ത്തും. രാവിലെ 9.30 ന്   ഒ ആര്‍ കേളു എം എല്‍ എ  കായികമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ടി ഉഷാകുമാരി അധ്യക്ഷയാകും. ജില്ലാ കായികമേള  ലോഗോ രൂപകല്‍പ്പന ചെയ്ത തലശ്ശേരി ചൊക്ലി സ്വദേശി ഷിതിനെ  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി ആദരിക്കും. ദാമുമാസ്റ്റര്‍ എവര്‍റോളിംഗ് ട്രോഫി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ഏറ്റുവാങ്ങും. സമാപന സമ്മേളനം 14 ന് വൈകുന്നേരം 3.30ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ടി ഉഷാകുമാരി അധ്യക്ഷയാകും. ബത്തേരി നിയോജകമണ്ഡലം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ സമ്മാനവിതരണം നിര്‍വഹിക്കും. പ്ലസ്ടു വിഭാഗം പ്രിന്‍സിപ്പാള്‍ എം അബ്ദുള്‍ അസീസ്‌, ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ജോണ്‍ മാത്യു, നഗരസഭാ ക്ഷേമകാര്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  ശാരദാ സജീവന്‍, അധ്യാപകരായ എം സഹദേവന്‍,  പി സി വത്സല, റോയ് മാത്യു, പി ടി എ പ്രസിഡന്‍റ് വി കെ തുളസീദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *