കേരളാ എന്‍ ജി ഒ അസോസിയേഷന്‍ പ്രതിഷേധ പ്രകടനം നടത്തി
സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ പ്രേ രിത പ്രതികാര നടപടിയുടെ ഭാഗമായി വനംവകുപ്പിന്റെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വനിതാ ജീവനക്കാരിയെ ഒഴിപ്പിക്കാന്‍ ശ്രമിച്ച നടപടിയില്‍ പ്രതിഷേധിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ എന്‍ ജി ഒ അസോസിയേഷന്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. സുല്‍ത്താന്‍ ബത്തേരിയിലെ വനം വകുപ്പ് ഓഫീസില്‍ നിന്ന് ജൂണ്‍ മാസത്തില്‍ സ്ഥലം മാറ്റിയ വനിതയായ ടൈപ്പിസ്റ്റിന് സ്‌കൂള്‍ അധ്യയന വര്‍ഷാവസാനം വരെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിന് നിയമപരമായ അവകാശമുണ്ട് .ക്വാര്‍ട്ടേഴ്‌സ് ഒഴിയുന്നതിന് നിയമാനുസൃതമായ കാല പരിധി അനുവദിക്കണമെന്ന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദ്ദേശം പരിഗണിക്കാതെയുള്ള നടപടികള്‍ ഉണ്ടായപ്പോള്‍ വനിതാ ജീവനക്കാരി കേരളാ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. വൈരാഗ്യ ബുദ്ധിയോടെ സ്ഥലം മാറ്റുകയും പിന്നീട് ക്വാര്‍ട്ടേഴ്‌സ് ഒഴിപ്പിക്കുന്നതിന് നിയമ വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് എന്‍ ജി ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് വി.സി സത്യന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു .ജില്ലാ ട്രഷറര്‍ മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സജി ജോണ്‍ ജില്ലാ ഭാരവാഹികളായ കെ.ടി ഷാജി, എം.സി ശ്രീരാമകൃഷ്ണന്‍, നളിനി ശിവന്‍, അജിത്കുമാര്‍, കെ.യൂസഫ്, ലൈജു ചാക്കോ, ഇ.വിനോദ് ,പി .എസ് ഷാജി എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply