November 15, 2025

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി

0
social-solidarity

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പട്ടികജാതി   പട്ടികവര്‍ഗ്ഗ വികസന  വകുപ്പിന്റെ   ആഭിമുഖ്യത്തിലുള്ള  സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ    ജില്ലാതല  ഉദ്ഘാടനം    കല്‍പ്പറ്റ   ട്രിഡന്റ്  ആര്‍ക്കേഡില്‍ സി.കെ.ശശീന്ദ്രന്‍ എം.്എല്‍.എ നിര്‍വഹിച്ചു. പട്ടികജാതി -പട്ടിികവര്‍ഗ്ഗക്കാര്‍ക്ക്  വരുമാനദായക   പദ്ധതികള്‍   ആവിഷ്‌കരിക്കുതിന്   സര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണെ്  അദ്ദേഹം പറഞ്ഞു.  പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുതിന്   ഉദേ്യാഗസ്ഥരും   പട്ടികജാതി/പട്ടികവര്‍ഗ്ഗ  പ്രൊമോട്ടര്‍മാരും   ശ്രദ്ധ ചെലുത്തണമെന്ന്  അദ്ദേഹം   ആവശ്യപ്പെട്ടു.    ജില്ലാ പഞ്ചായത്ത്    പ്രസിഡന്റ്  ടി.ഉഷാകുമാരി   യോഗത്തില്‍  അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങില്‍   കല്‍പ്പറ്റ   ബ്ലോക്ക്    പഞ്ചായത്ത്   പ്രസിഡന്റ്    ശകുന്തള  ഷണ്‍മുഖന്‍  ഐക്യദാര്‍ഢ്യ സന്ദേശം  നല്‍കി.  'ബഹുസ്വരതാധിഷ്ഠിത  ഇന്ത്യന്‍ ദേശീയത'  എന്ന വിഷയത്തില്‍ പ്രൊഫ. മോഹന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ശ്രീകുമാര്‍ , പട്ടികവര്‍ഗ്ഗ  പ്രൊജക്ട്    ഓഫീസര്‍   പി.വാണിദാസ്, ജില്ലാ പട്ടികജാതി   വികസന ഓഫീസര്‍ വി.സജീവ്, അസി.ജില്ലാ പട്ടികജാതി  വികസന  ഓഫീസര്‍ ആര്‍.രഘു, ഐ.റ്റി.ഡി.പി   അസി.പ്രൊജക്ട് ഓഫീസര്‍  ഇസ്മയില്‍  എന്നിവര്‍  സംസാരിച്ചു.
ഉച്ചയ്ക്ക്  ശേഷം   നടന്ന മെഡിക്കല്‍  ക്യാമ്പ്  ഉദ്ഘാടനം   സൂപ്പി കല്ലങ്കോടന്‍   നിര്‍വഹിച്ചു.  ഡോ.ഷാനവാസ്  പള്ളിയാല്‍ 'വായിലെ ക്യാന്‍സര്‍ '  എന്ന വിഷയത്തെ അധികരിച്ച് ബോധവത്ക്കരണ ക്ലാസ്സ്  എടുത്തു.   വൈദ്യ പരിശോധന   ക്യാമ്പും നടന്നു. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *