May 12, 2024

ശിൽപശാല സംഘടിപ്പിച്ചു.

0
Thuwdl9
 
മാനന്തവാടി: ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളിൽ വനാവകാശ നിയമം വരുത്തിയ സ്വാധീനം എന്ന വിഷയത്തിൽ കിർടാഡ്സിെൻറ  ആഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു. പാവന പാസ്​റ്ററൽ സെൻററിൽ നടന്ന ശിൽപശാല ജില്ലയിലെ വിവിധ ഊരുകളിലെ മൂപ്പൻമാരായ ബി.വി. ബോളൻ (ചീയമ്പം 73), കരിയൻ (വട്ടപ്പാടി), ബാലൻ (കല്ലുമല ), ശാരദ (കൂപ്പ്), ചന്ദ്രശേഖരൻ (നടുവിൽ മുറ്റം),  സുബ്രമഹ്ണ്യൻ (പങ്കളത്ത് ), ലീല മണിയൻ (നേതാജി കോളനി ) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ പി.വി. മിനി അധ്യക്ഷത വഹിച്ചു. കിർടാഡ്സ് മുൻ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. മോഹൻകുമാർ ആമുഖ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വികസന കാര്യ സ്​റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മിനി, കൽപറ്റ അസിസ്​റ്റൻറ് പ്രൊജക്ട് ഓഫിസർ സി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. റിസർച്ച് അസിസ്​റ്റൻറ് മായ മോൾ വി.കെ. സ്വാഗതവും കിർടാഡ്സ് റിസർച്ച് അസി. കെ.പി. സുരേഷ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *