December 7, 2025

മുസ്‌ലിം ലീഗ് കുടുംബസംഗമം സംഘടിപ്പിച്ചു

0
IMG-20171015-WA0124
By ന്യൂസ് വയനാട് ബ്യൂറോ

മുസ്‌ലിം ലീഗ് കുടുംബസംഗമം സംഘടിപ്പിച്ചു..

കാവുംമന്ദം: ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമം കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം ലീഗ് പ്രസിഡന്‍റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പോക്കര്‍ പള്ളിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍ മുഖ്യാതിഥിയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഖമര്‍ലൈല, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, പഞ്ചായത്ത് ലീഗ് നേതാക്കളായ കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, കെ എസ് സിദ്ധീഖ്, പി ബീരാന്‍, എം പി ഹഫീസലി, കെ ടി മുജീബ്, കെ സെയ്ത്, ജലീല്‍ പീറ്റക്കണ്ടി, വി കെ സുലൈമാന്‍, സലീം വാക്കട, ഷിഹാബ് ചോലക്കല്‍, സഹീറുദ്ദീന്‍ പള്ളിമാലില്‍, ഹാജറ സിദ്ധീഖ്, ഷരീഫ സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി ഷമീര്‍ പുതുക്കുളം സ്വാഗതവും ട്രഷറര്‍ പി പി ഹംസ നന്ദിയും പറഞ്ഞു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *