May 10, 2024

വൃദ്ധസദനം വിവാഹവേദിയാക്കി നവദമ്പതികൾ

0
Vlcsnap 2017 10 15 15h37m18s232
 

മാനന്തവാടി;മക്കളും കുടുംബവും ഉപേക്ഷിച്ച വൃദ്ധസദനത്തിലെ അന്തേവാസികളെ സാക്ഷി നിര്‍ത്തി സരുണ്‍രാജും ഷനീനയും താലിചാര്‍ത്തി.മത രാഷ്ട്രീയ വേലിക്കെട്ടുകള്‍ മാറ്റിനിര്‍ത്തി ഒന്നായി ജീവിക്കാന്‍ തീരുമാനിച്ച നവ ദമ്പതികള്‍ക്ക് കുടംബാംഗങ്ങളും നാട്ടുകാരും അമുമോദനങ്ങളര്‍പ്പിച്ചു. മാനന്തവാടിക്ക കെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ വൃദ്ധ സദനത്തിലെ അന്തേ വാസികളാണ് ജീവിതസായാഹ്നത്തില്‍ വേറിട്ട വിവാഹത്തിന് സാക്ഷികളായത്.സ്വന്തമായി മക്കളും മരുമക്കളുമൊക്കെയായി കുടുംബത്തില്‍ നിരവധി പേരുണ്ടായിട്ടും ജീവിത സായാഹ്നത്തില്‍ വൃദ്ധസദനത്തിന്റെ മതിലുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട പത്തോളം അന്തേവാസികളില്‍ നിന്നും വരനും വധുവും അനുഗ്രഹങ്ങള്‍ വാങ്ങി.പിന്നീട് ഇവരെ സാക്ഷി നിര്‍ത്തി വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി,അതിന് ശേഷം പരസ്പരം ചുവന്ന ഹാരാര്‍പ്പണം.അതോടെ സരുണ്‍ രാജും ഷനീനയും ഭാര്യഭര്‍ത്താക്കന്മാരായി.കെല്ലൂരിലെ തണല്‍ വൃദ്ധസദനത്തില്‍ വെച്ചാണ് വേറിട്ടതും ശ്രദ്ധേയമായതുമായ വിവാഹം ഇന്നലെ നടന്നത്.മുഹൂര്‍ത്തവും നിലവിളക്കും നാദസ്വരവും കുരവയുമില്ലാത്ത വിവാഹം.ലളിതമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വധൂവരന്മാരുടെ ബന്ധു മിത്രങ്ങളും നാട്ടുകാരും.പിന്നെ ഇവര്‍ ദൈവങ്ങളെ പ്പോലെ കാണുന്ന വൃദ്ധസദനത്തിലും അന്തേവാസികളും നടത്തിപ്പുകാരും മാത്രം.തവിഞ്ഞാല്‍ വാളാട് തെന്നിറ്റാല്‍ വീട്ടില്‍ രാജന്‍ യശോദ ദമ്പതികളുടെ മകന്‍ സരൂണ്‍രാജും നാട്ടുകാരനായ അന്തിക്കാട് ആലി-സീന ദമ്പതികളുടെ മകള്‍ ഷനീനയുമാണ് വൃദ്ധസദനത്തില്‍ വെച്ച് വിവാഹിതരായത്.പരസ്പരം കണ്ടു ഇഷ്ടപ്പെട്ട ശേഷം മതവിശ്വാസത്തിന് മനുഷ്യസൗഹാര്‍ദ്ദത്തിനപ്പുറം വിലനല്‍കാത്ത ഇവര്‍ വിവാഹവേദിയായി വൃദ്ധ സദനം തിരഞ്ഞെടുക്കുകയായിരുന്നു.തങ്ങളുടെ ആശയം കുടുംബാംഗങ്ങളുമായി പങ്കു വെച്ചപ്പോള്‍ മക്കളെപ്പോലെ ചിന്തിക്കുന്ന  രക്ഷിതാക്കളും അവര്‍ക്ക് പിന്തുണ നല്‍കി.ഇതോടെയാണ് അന്തേവാസികള്‍ക്ക് ഗതകാല സ്മരണകള്‍ പുതുക്കി ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കാന്‍ അവസരമൊരുങ്ങിയത്.താലികെട്ടിന് മുമ്പും ശേഷവും അനുഗ്രഹങ്ങള്‍ വാങ്ങാനായി വധൂവരന്മാര്‍ കാല്‍തൊട്ട് വന്ദിച്ചപ്പോള്‍ അന്തേവാസികളില്‍ പലരും ഗൃഹാതുരചിന്തയില്‍ മനസ്സ് വിങ്ങി.തങ്ങളെ സ്വന്തം മക്കള്‍ പരിഗണിച്ചില്ലെങ്കിലും പരിഗണിക്കാന്‍ മനസ്സ് കാണിക്കുന്നവരും സമൂഹത്തിലവശേഷിക്കുന്നുണ്ടെന്ന ബോധ്യം അവര്‍ക്കും ആശ്വാസമേകി.എം എല്‍ എ, ഓ ആര്‍ കേളു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍. എം. ആന്റണി,തണല്‍ ഭാരവാഹികളായ മാത്യു,മുജീബ്,വിനോദിനി,ശങ്കരന്‍നായര്‍,ജാഫര്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.വൃദ്ധസദനം അന്തേവാസികള്‍ക്കൊപ്പം വിവാഹ സദ്യയുണ്ടാണ് ചടങ്ങുകള്‍ അവസാനിപ്പിച്ച് വധൂവരന്മാര്‍ വാളാട്ടേക്ക് മടങ്ങിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *