June 16, 2025

കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വനിതവിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൗസില്‍ യോഗം വ്യാപാരഭവനില്‍ ചേര്‍ന്നു

0
04-1

By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ :കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വനിതവിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൗസില്‍ യോഗം വ്യാപാരഭവനില്‍ ചേര്‍ന്നു.വ്യാപാരി വ്യവസായി ജില്ലാവൈസ് പ്രസിഡന്റ് കെ.കുഞ്ഞിരായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ.ഹൈദ്രു അധ്യക്ഷത വഹിച്ചു.ഭാരവാഹികളായി കെ.പി.ശാന്തകുമാരി( പ്രസിഡന്റ്),കെ. എം.സൗദ (സെക്രട്ടറി),വൈസ് പ്രസിഡന്റ് ബിന്ദു പ്രവീ,എം.കെ.ജയന്തി,കെ.സുപ്രിയ(ജോയിന്റ് സെക്രട്ടറിമാര്‍)കമറുന്നീസ യാഹു ( ട്രഷറര്‍  )എന്നിവരെ തിരഞ്ഞെടുത്തു.യൂണിറ്റ് ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ തനിമ,യൂത്ത്‌വിംഗ് പ്രസിഡന്റ് ഷാജി കല്ലടാസ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂത്ത്‌വിംഗ് ട്രഷറര്‍ സാലിഹ്,സെക്രട്ടറി രഞ്ജിത്ത്,മേരികുട്ടി,എ.സി.അനിത,ശ്രീജറാണി,മഞ്ജു സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *