December 7, 2025

എസ് എസ് എഫ് കാമ്പസ് അസംബ്ലി വയനാട്ടിൽ ലൗഡ് സ്പീക്കർ മുഴങ്ങും

0
IMG-20171020-WA0006_1508505384048
By ന്യൂസ് വയനാട് ബ്യൂറോ
മൗണ്ട് റാസി: വയനാട്ടിലെ അഞ്ച് പ്രധാന ബസ് സ്റ്റാന്റുകളിൽ ഇന്ന്  ലൗഡ് സ്പീക്കർ മുഴങ്ങും .കേരളാ കാമ്പസ് അസംബ്ലിയുടെ ഭാഗമായി എസ് എസ് എഫ് വയനാട് ജില്ലാ കാമ്പസ് സിൻഡിക്കേറ്റ് അംഗങ്ങളാണ് ലൗഡ് സ്പീക്കറുമായി പ്രചരണ രംഗത്ത് വിത്യസ്തത തീർക്കുന്നത് .
ജില്ലയിലെ വിവിധ കാമ്പസുകളിലെ പ്രതിനിധികൾ ഓരോ ബസ്റ്റാന്റിലുമെത്തി യാത്രക്കാരിലേക്ക് നേരിട്ട് അസംബ്ലി സന്ദേശ മെത്തിക്കാനാണ് ലൗഡ് സ്പീക്കർ കൊണ്ട് ഉദ്ധേശിക്കുന്നത്.
 പുൽപ്പള്ളി ,പനമരം,മേപ്പാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി ,തുടങ്ങിയ ഇടങ്ങളിൽ സിൻഡിക്കേറ്റ് അംഗങ്ങൾ രാവിലെ പത്ത് മുതൽ വൈകുന്നേരം വരെ ഉണ്ടാവും.കാമ്പസ് അസംബ്ലിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിൻ അവസരമുണ്ടാകും. കാമ്പസ് അസംബ്ലിയുമായി ബന്ധപ്പെട്ട് നടത്തിയ  ട്രെയിൻ ശബ്ദം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ട്രെയിൻ ശബദത്തിന്റെ മറ്റൊരു രൂപമാണ് 'ലൗഡ് സ്പീക്കറി'
ലൂടെ സിൻഡിക്കേറ്റ് അംഗങ്ങൾ ലക്ഷ്യമിടുന്നത്.
സഅദ് കുതുമ്പി
അജ്മൽ, മുബഷിർ എന്നിവർ നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *