January 24, 2026

ആദിവാസി വീട് നിർമ്മാണം: പ്ലാനിംഗ് കമ്മീഷന് പ്രൊപ്പോസൽ സമർപ്പിക്കുമെന്ന് ഡിവൈഎസ്പി കെ.എം ദേവസ്യ.

0
dysp
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി വീടുകളുടെ നിർമ്മാണത്തിന് സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാനിംഗ് കമ്മീഷന് പ്രൊപ്പോസൽ സമർപ്പിക്കുമെന്ന് മാനന്തവാടി ഡി വൈ എസ് പി കെ.എം.ദേവസ്യ പറഞ്ഞു. റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണിൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് നിർമ്മാണത്തിന് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഡിവൈഎസ്പി ഇങ്ങനെ പ്രതികരിച്ചത്. റോഡുകളുടെ ശോച്യാവസ്ഥ, വർദ്ധിച്ചു വരുന്ന അപകടങ്ങൾ, ആദിവാസികളുടെ ഭൂമിപ്രശ്നങ്ങൾ എന്നിവയാണ് മാനന്തവാടിയിൽ ഉടൻ പരിഹരിക്കേണ്ട വിഷയങ്ങളൊന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് നാല് മുതൽ അഞ്ച് വരെ സംഘടിപ്പിച്ച തത്സമയ പരിപാടിയിൽ 13 ശ്രോതാക്കൾ പങ്കെടുത്തു.പൊതു യിടങ്ങളിലുള്ള മദ്യപാനവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും സംബന്ധിച്ച പരാതികളാണ് കൂടുതൽ ശ്രോതാക്കളും ഡിവൈഎസ്പിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *