May 14, 2024

ഗോത്ര വിഭാഗത്തിന്‍റെ പുരോഗതിക്കായി ഡയമണ്ട് സിറ്റിസണ്‍ വെൽഫെയർ ട്രസ്റ്റ്

0
Img 20171020 120852
 
കൽപ്പറ്റ: ഗോത്ര വിഭാഗത്തിന്‍റെ പുരോഗതി മുന്നിൽ കണ്ട് അവർക്കായി പ്രവർത്തിക്കുകയാണ് കൽപ്പറ്റ പുത്തൂർവയലിൽ വിനായക കോളനിയിലെ ഡയമണ്ട് സിറ്റിസണ്‍ വെൽഫെയർ ട്രസ്റ്റ്. ജില്ലയിലെ പട്ടികവർഗ കോളനിയിലെ യുവതീ യുവാക്കളെ പരിശീലിപ്പിച്ച് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി പാരന്പര്യ തനിമയോടെ വിപണനം ചെയ്യാൻ ഒരുങ്ങുകയാണിവർ. 2014ൽ അഞ്ചുകുന്ന് കേന്ദ്രമായി ആരംഭിച്ച സ്ഥാപനത്തിൽ ഇതിനോടകം 40ഓളം പേർക്ക് വിവിധ ഉൽപന്നങ്ങൾ നിർമിക്കാനുള്ള പരിശീലനം നൽകി. ഗോത്രവർഗത്തിന്‍റെ പാരന്പര്യമായുള്ള കഴിവ് പരിപോഷിപ്പിക്കുന്നതിനും സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനും പരന്പരാഗതമായ മൂല്യവർധിത ഉൽപന്നങ്ങളുടെ സംരക്ഷണത്തിനുമായാണ് ഇത്തരമൊരു സംരഭം രൂപീകരിച്ചതെന്ന് ഡയമണ്ട് സിറ്റിസണ്‍ വെൽഫെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ആർ. പ്രഭുരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
മുള, ഇടിച്ചക്ക, ചാന്പക്ക തുടങ്ങി യഥേഷ്ടം ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ച് നൂതനവും വീടുകളിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ഉൽപന്നങ്ങൾ നിർമിക്കാനും വിപണനം ചെയ്യാനും സ്വയം തൊഴിൽ അടിസ്ഥാനത്തിൽ ഇവർക്ക് പരിശീലനം നൽകുന്നുണ്ട്. ഉത്തരവാദിത്വ ടൂറിസം മുൻനിർത്തി ഇവരുടെ ഉൽപന്നങ്ങൾക്ക് ടൂറിസം മേഖലയിൽ വിപണി കണ്ടെത്തി വരുമാനം കണ്ടെത്താനും ലക്ഷ്യമിടുന്നുണ്ട്. ഇതിന് മുന്നോടിയായി ഫീഡ് ദി നീഡ് എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയുടെ സഹകരണത്തോടെ 28ന് അഞ്ചുകുന്ന് മങ്കാണി ആദിവാസി കോളനയിൽ ഉൽപന്നങ്ങളുടെ വിപണനവും പ്രദർശനവും നടത്തും. മുളകൊണ്ടും ചിരട്ടകൊണ്ടും നിർമിച്ച വസ്തുക്കൾ, വിവിധതരം ഭക്ഷ്യഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, സ്റ്റീൽ ഉൽപന്നങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തും. വിദേശ സഞ്ചാരികളും പ്രദർശനത്തിൽ പങ്കാളികളാകും. ട്രസ്റ്റിൽ നിർമിച്ച വസ്തുക്കൾക്കൊപ്പം പരന്പരാഗത ആദിവാസി വിഭവങ്ങളുടെയും പ്രദർശനമുണ്ടാകും. പ്രദർശനം സൗജന്യമാണെങ്കിലും പരന്പരാഗത ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള സദ്യക്ക് മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04936205383, 9446373834. ട്രസ്റ്റ് പ്രവർത്തകൻ പി. രാമചന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *