February 18, 2026

സ്കൂൾ മേളകൾ ഞായറാഴ്ചകളിൽ നടത്തുന്നത് പ്രതിഷേധാർഹം: കത്തോലിക്കാ കോൺഗ്രസ്.

0
By ന്യൂസ് വയനാട് ബ്യൂറോ
സ്കൂൾ മേളകൾ    ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്ന  വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപ താസമിതി.ഞായറാഴ്ചകളിൽ ക്രിസ്തീയ വിശ്വാസികളായ അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മതപരമായ കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്നു. വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ മറപിടിച്ചു കൊണ്ട് ഞായറാഴ്ചകൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി..ഫാ.ആന്റോ മമ്പള്ളിൽ ഉദ്ഘാടനം ചെയ്തു ഡോ.കെ.പി.സാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി  വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. ജോസ് എലഞ്ഞിമറ്റം,അഡ്വ.സാബു ജോൺ ഓലിക്കൽ, ജോസ് കുറുമ്പാലക്കാട്ട്, ജോർജുകുട്ടി വിലങ്ങാ പാറ ,അഡ്വ. എൽ ബി മാത്യു, തോമസ് ആര്യ മണ്ണിൽ, റെനീഷ് ആര്യപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *