May 21, 2024

വയനാടിന്റെ കലാസ്വപ്നങ്ങള്‍ക്ക് ചിറകേകി ലസിതം സമാപിച്ചു

0
Cap02
കല്‍പ്പറ്റ: രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ ഉത്ഭവിച്ച ഭരതനാട്യം, കുച്ചുപ്പുടി, ഒഡിസി, കഥകളി, മോഹിനിയാട്ടം, ചുവര്‍ചിത്രം, യോഗ, മണിപ്പൂരി, ഓട്ടം തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ തനിമ ചേര്‍ന്നു പോകാതെ പാരമ്പര്യകലാകാരന്‍മാര്‍ അവതരിപ്പിച്ചപ്പോള്‍ വയനാടിന് അതൊരു പുതുഅനുഭവമായി . കുടുംബശ്രീ ജില്ലാ മിഷനും , സ്പിക് മാകെയും സംയുക്തമായി നിര്‍മ്മിതി കേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലസിതം 2017 സമാപിച്ചു. ജില്ലയിലെ 450 കുട്ടികള്‍ക്ക് ഇന്ത്യന്‍ കലകളില്‍ പരിശീലനം നല്‍കുക എ ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ യു.പി  , ഹൈസ്‌കൂള്‍ , ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പകല്‍ സമയം നവോദയ വിദ്യാലയത്തില്‍ കലകളുടെ പരിശീലനവും, രാത്രിയില്‍ പൂക്കോട് വെറ്ററിനറി കോളേജിലെ ഓപ്പ സ്റ്റേജില്‍ ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനവും നടു.
 ലക്കിടി നവോദയ സ്‌കൂളില്‍ വെച്ച് നട പരിശീലനത്തില്‍ ഭരതനാട്യം, കുച്ചുപ്പുടി, ഒഡിസി, കഥകളി, മോഹിനിയാട്ടം, ചുവര്‍ചിത്രം, യോഗ, മണിപ്പൂരി, ഓട്ടം തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, തോല്‍പ്പാവക്കൂത്ത് എീ ഇനങ്ങളില്‍ പ്രശസ്തരായ ദീപ്തി പാറോല്‍, ദീപാ ശശീന്ദ്രന്‍, അഭയ ലക്ഷ്മി, കലാമണ്ഡലം വിജയനാന്ദ്, വിദ്യാ പ്രതീപ്, കെ.ആര്‍.ബാബു, സിനം ബസു സിംഗ്, കലാമണ്ഡലം മോഹന കൃഷ്ണന്‍ ഡോ.അപര്‍ണ്ണ നങ്ങ്യാര്‍ എിവര്‍ പരിശീലനം നല്‍കി.പരിശീലനത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രിയില്‍ പ്രശസ്ത കലാകാരന്‍മാരുടെ കാലാവതരണവുമുണ്ടായിരുന്നു. പരിശീലനത്തിന് ശേഷം പൂക്കോട് വെറ്റിനറി കോളോജ് കബനി ഓഡിറ്റോറിയത്തില്‍ വച്ച് കുട്ടികള്‍ തങ്ങള്‍ പഠിച്ച കലകള്‍ പ്രദര്‍ശിപ്പിച്ചു.
സാംസ്‌കാരിക സമ്മേളനം കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത അധ്യക്ഷത വഹിച്ചു.വെറ്ററിനറി കോളോജ് ഡീന്‍ ഡോ:കോശി ജോ കാലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നവോദയ പ്രിന്‍സിപ്പല്‍ എം.ജി അരവിന്ദാക്ഷന്‍ , എ.ഡി.സി പി.സി മജീദ് , നിര്‍മ്മിതി കേന്ദ്ര എക്‌സിക്യൂട്ടിവ് സെക്രട്ടറി സാജിത് , സ്പിക്ക് മാകെ ഡയറക്ടര്‍ ചിന്‍മയ് രാജ്, ഫാ: ബേബി ചാലില്‍ ,എ.ഡി.എം.സി ഹാരിസ് കെ.എ , വര്‍ഗ്ഗീസ് പി.വി, പി.ആര്‍.പവിത്രന്‍ , പ്രജില്‍ പ്രകാശ് , സുനില്‍ , ജയരാജന്‍ ,ബിജോയ്,ജയേഷ് , അഭി സി ശേഖര്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *