December 14, 2025

ഭാരതം ഇരുണ്ട യുഗത്തിലേക്ക് നീങ്ങുന്നു- കേരള യുക്തിവാദി സംഘം

0
01-5
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയതയെ  ഉദ്ദീപിപ്പിച്ചു കൊണ്ട് മതഫാസിസം വളര്‍ത്താനുള്ള ശ്രമം ഭാരതത്തെ ഇരുണ്ട യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് കേരള യുക്തിവാദി സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു.  പാഠ പുസ്തകത്തില്‍ ശാസ്ത്രവും ചരിത്രവും വികൃതവല്‍ക്കരിച്ച് അവതരിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റം വളര്‍ത്തിക്കൊണ്ടുവരണം. സെമിനാര്‍ കല്‍പ്പറ്റ മുനിസിപ്പല്‍  കൗണ്‍സിലര്‍ വി.ഹാരീസ് ഉദ്ഘാടനം ചെയ്തു.മത ഫാസിസത്തിനെതിരെ മാനവിക ഐക്യം എന്ന വിഷയം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.രാജു ജോസഫ് അധ്യക്ഷത വഹിച്ചു. എം.മുകുന്ദകുമാര്‍, എ.കൃഷ്ണന്‍കുട്ടി, വി.എ.സെബാസ്റ്റ്യയന്‍, വി.വി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എ.കൃഷ്ണന്‍കുട്ടി പ്രസിഡണ്ട്സ്ഥാനത്തേക്കും ഷീല തോമസ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും എം.മുകുന്ദകുമാര്‍ സെക്രട്ടറി സ്ഥാനത്തേക്കും സി.എച്ച്.മനോജ്, എ.വി.സുജിത് കുമാര്‍ ജോയിന്റ് സെക്രട്ടറിമാര്‍ സ്ഥാനത്തേക്കും സി.മോഹനന്‍ ട്രഷറര്‍ സ്ഥാനത്തേക്കും  തെരഞ്ഞെടുക്കപ്പെട്ടു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *