June 16, 2025

കുടുംബശ്രീ സകൂളിന്റെ ആദ്യ പഠനക്ലാസ്സ്‌ സംഘടിപ്പിച്ചു; ഗുരുനാഥനായി എം.പി വീരേന്ദ്രകൂമാര്‍…

0
02-1

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കുടുംബശ്രീയംഗങ്ങള്‍ക്ക് ക്ലാസെടുത്ത് രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാര്‍ എം.പി. ലോകത്തിന് മാതൃകയായ കുടുംബശ്രീ ഏറ്റെടുക്കാത്ത മേഖലകളില്ലെും , അതത് കാലത്ത് രൂപപ്പെടു സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുതില്‍ കുടുംബശ്രീക്ക് വിജയിക്കാന്‍ കഴിഞ്ഞെും അദ്ദേഹം വ്യക്തമാക്കി. കുടുബശ്രീയുടെ സമൂഹാധിഷ്ഠിത പഠന പ്രക്രിയായ കുടുംബശ്രീ സകൂളിന്റെ ആദ്യ പഠന ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ തക്ക ശക്തിയുള്ളവരാണ് കുടുംബശ്രീയെ് അദ്ദേഹം വ്യക്തമാക്കി. പുതുതലമുറയുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാകു കാലത്ത് കുടുംബശ്രീ ഇടപെടല്‍ നടത്തണമെദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അയല്‍കൂട്ടാഗംങ്ങള്‍ എം.പിയോട് ചോദ്യങ്ങള്‍ ചോദിച്ചു.എടക്കല്‍ ഗുഹയും,വയനാടന്‍ പ്രകൃതിയും ലോക ചരിത്രരേഖയില്‍ സ്ഥാനം പിടിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം മറുപടിയില്‍ പറഞ്ഞു.
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗസിലര്‍മാരായ മണി , സുരേഷ് , കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളായ തങ്കമണി , രമണി രാജു , ഗീതാമണി , ധന്യ ,എ.ഡി.എം.സി ഹാരിസ് കെ.എ പ്രോഗ്രാം മാനേജര്‍ സുഹൈല്‍ പി.കെ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *