January 19, 2026

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവം

0
01-2-2
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു നടത്തുന്ന കേരളോത്സവം 2017 ന്‍റെ ഉദ്ഘാടനം മാനന്തവാടി ജി വി എച്ച് എസ്സ്കൂള്‍   ഗ്രൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ ജെ പൈലി അധ്യക്ഷനായി. തങ്കമ്മ യേശുദാസ്, ഗീതാ ബാബു,  കെ കെ സി മൈമൂന, ഫത്തീമ ബീഗം,  ബിന്ദു ജോണ്‍, ഖമര്‍ ലൈല,  എന്‍ എം ആന്റണി,  ദിനേശ് ബാബു,  എം പി വത്സന്‍, സതീഷ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു.  ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 25 ന്  അത്ലറ്റിക്സ്, വടംവലി, കബഡി, ഷട്ടില്‍ എന്നീ മത്സരങ്ങള്‍ നടന്നു. 26 ന് ഫുട്ബോള്‍, വോളിബോള്‍, 27 ന് ക്രിക്കറ്റ്,  28 ന് വിവിധ കലാമത്സരങ്ങള്‍ എന്നിങ്ങനെ മത്സരങ്ങള്‍ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *